വര്‍ക്കലയെ ഒഴിവാക്കിയത് നല്ലത്: വെള്ളാപ്പള്ളി

ആലപ്പുഴ| WEBDUNIA|
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വര്‍ക്കല രാധാകൃഷ്‌ണന് ടിക്കറ്റ് നല്‍കേണ്ടെന്നുള്ള സി പി എം തീരുമാനം നല്ലതെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെപ്പോലെ ഇടതുപക്ഷം സീറ്റു തൂത്തു വാരില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് എസ് എന്‍ ഡി പി യോഗം നാളെ പ്രഖ്യാപിക്കും. വിവിധ തലങ്ങളിലെ ചര്‍ച്ചകള്‍ക്ക്‌ ശേഷമായിരിക്കും തീരുമാനം.

സെബാസ്‌റ്റ്യന്‍ പോള്‍ നല്ല എം പി അല്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അതേസമയം, ഇടുക്കിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് വെള്ളാപ്പള്ളി നടേശനുമായി ചര്‍ച്ച നടത്തിയിരുന്നു.

പല മണ്ഡലങ്ങളിലും എസ് എന്‍ ഡി പിയുടെയും എന്‍ എസ് എസിന്‍റെയും നിലപാടുകള്‍ സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സമുദായനേതാക്കളെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കാന്‍ പാര്‍ട്ടികള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :