വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചു!

കല്പറ്റ| WEBDUNIA| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (13:31 IST)
PRO
PRO
വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചു. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത്തോടെ പൊലീസിന്റെയും വനപാലകരുടെയും സംയുക്തയോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. യോഗത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രത്യേക സേനാവിഭാഗത്തെ ആവശ്യപ്പെടാന്‍ തീരുമാനമായി.

മാവോയിസ്റ്റ് നേതാവ് രൂപേഷടക്കമുള്ളവരെയാണ് വയനാട്ടില്‍ എത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം അറിഞ്ഞത്തോടെ കളക്ടറേറ്റ് അടക്കുമുള്ള ഭരണകേന്ദ്രങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.

ബാണാസുര മലനിരകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ തണ്ടര്‍ബോള്‍ട്ട് സേനയുടെയും പൊലീസിന്റെയും വനപാലകരുടെയും സംയുക്തസേന പരിശോധന നടത്തും. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിന് നക്‌സല്‍ വിരുദ്ധസേന, പ്രത്യേക ദൗത്യസേന തുടങ്ങിയവയുണ്ട്.

മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനാണ് കേരളത്തില്‍ തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ പ്രത്യേക സേനയുള്ളത്. എന്നാല്‍ വയനാട് ജില്ലയില്‍ ഇവര്‍ക്ക് കേന്ദ്രമില്ലാത്തതിനാല്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല.

വനത്തിനുള്ളില്‍ വിധ്വംസകപ്രവര്‍ത്തനം നടത്തുന്നവരെ കണ്ടാലുടന്‍ വെടിവെയ്ക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് കേരളത്തിലും നടപ്പാക്കണമെന്ന് യോഗത്തില്‍ ഉന്നയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :