വനിതായാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും: റെയില്‍വേ മന്ത്രി
പാലക്കാട്|
WEBDUNIA|
Last Modified ചൊവ്വ, 21 ഫെബ്രുവരി 2012 (16:34 IST)
ട്രെയിനില്‍ വനിതായാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി പറഞ്ഞു. അതിനായി ട്രെയിനുകളില്‍ വനിതാ പൊലീസുകാരെ നിയമിക്കും. പാലക്കാട് കോട്ടമൈതാനത്ത് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ പൊലീസിന്റെ പ്രത്യേക സേനയ്ക്ക് സുരക്ഷാ ചുമതല നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഞ്ചിക്കോട് ആരംഭിക്കുന്ന കോച്ച് ഫാക്ടറിയില്‍ നൂതന സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. കോച്ച് ഫാക്ടറിയ്ക്ക് പുറമേ നിരവധി പദ്ധതികള്‍ കഞ്ചിക്കോട് കൊണ്ടു വരുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ത്രിവേദി കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന പരിപാടിയുടെ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ചടങ്ങില്‍ പങ്കെടുക്കാത്തത് നിര്‍ഭാഗ്യകരവും തെറ്റിധാരണ കാരണവുമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആര്യാടന് മുഹമ്മദും നിരവധി ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.