വനിതാ ഹോസ്റ്റലില്‍ നഗ്നതാ പ്രദര്‍ശനം: സീരിയല്‍ നടന്‍ പിടിയില്‍

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 18 ഫെബ്രുവരി 2012 (09:43 IST)
വനിതാ ഹോസ്റ്റലിനുമുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് സീരിയല്‍ നടന്‍ പിടിയില്‍. ശ്രീകാര്യം ഇലഞ്ഞിമൂട്ടില്‍ കുന്നുംപുറം വീട്ടില്‍ മണികണ്ഠന്‍(29) നാണ് പൊലീസ് പിടിയിലായത്‌.

വെള്ളിയാഴ്ച രാത്രി 8.45 ഓടെ കാര്യവട്ടം ക്യാമ്പസിനു സമീപത്തെ വനിതാ ഹോസ്റ്റലിനു മുന്നിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഹോസ്റ്റലിലുള്ളവരുടെ പരാതി പ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :