വനിതാ സംവരണ ബില്‍ പാസാക്കാന്‍ കഴിയാത്തതില്‍ ഖേദം: സോണിയ

കൊച്ചി| WEBDUNIA|
PTI
PTI
സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ കേരളം മാതൃകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘നിര്‍ഭയ കേരളം പദ്ധതി‘ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നിര്‍ഭയ കേരളം പദ്ധതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. നിര്‍ഭയ കേരളം പദ്ധതി കേരളത്തിലെ സ്ത്രീകളുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് സോണിയ ചൂണ്ടിക്കാട്ടി. പദ്ധതി മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്. രാജ്യത്ത് മികച്ച ജീവിത സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുന്നതില്‍ കേരളമാണ് മുന്നില്‍. സംസ്ഥാനത്ത് വനിതാ പൊലീസിന്റെ സംവരണം 25 ശതമാനമായി ഉയര്‍ത്തണമെന്നും സോണിയ നിര്‍ദ്ദേശിച്ചു.

വനിതാ സംവരണ ബില്‍ പാസാക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്ന് സോണിയ വ്യക്തമാക്കി.
രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാന്‍ കഴിയാതെ പോയി. ബില്‍ പാസാക്കുന്നതിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടരുക തന്നെ ചെയ്യുമെന്ന് സോണിയ ഉറപ്പുനല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :