വനിതാ പൊലീസിന്റെ അകമ്പടി, മന്ത്രിയുടെ ശബരിമല ദര്‍ശനം വിവാദത്തില്‍
ശബരിമല|
WEBDUNIA|
കൃഷിമന്ത്രി കെ പി മോഹനന്റെ ശബരിമല ദര്‍ശനം വിവാദത്തില്‍. മന്ത്രിയോടൊപ്പം രണ്ട് വനിതാ പൊലീസുകാര്‍ അകമ്പടിവന്നതാണ് വിവാദമായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മന്ത്രിയും കുടുംബാംഗങ്ങളുമടങ്ങുന്ന 35 അംഗ സംഘം സന്നിധാനത്ത് എത്തിയത്.
ഞായറാഴ്ച രാത്രി എരുമേലിയില്‍ പേട്ടതുള്ളല്‍ നടത്തിയ ശേഷമാണ് സംഘം മലകയറിയത്. സംഘത്തോടൊപ്പം രണ്ട് വനിതാ പൊലീസുകാര്‍ അകമ്പടി വന്നതാണ് വിവാദത്തിലായിരിക്കുന്നത്. നീലിമലവരെ വനിതാ പൊലീസ് അകമ്പടിയായി എത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പമ്പ വരെ മാത്രമെ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളു.
മന്ത്രിയുടെ സംഘത്തില്‍ അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാരുള്‍പ്പെടെ ആറ് സ്ത്രീകള്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് അകമ്പടിയായിട്ടാണ് വനിതാ പൊലീസുകാര്‍ നീലിമല വരെ കയറിയത്.
തിരുവനന്തപുരം സിറ്റി പൊലീസ് സ്റ്റേഷനിലെ രണ്ട് വനിതാ പൊലീസുകാരാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എ ഡി ജി പി പമ്പ സ്റ്റേഷന് ഓഫീസറോട് നിര്‍ദേശിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ നാല്‍പ്പതാം വര്‍ഷമാണ് മന്ത്രി മോഹനന് ശബരിമല ദര്‍ശനം നടത്തുന്നത്.