കണ്ണൂര്‍|
WEBDUNIA|
Last Modified ചൊവ്വ, 26 ജനുവരി 2010 (14:59 IST)
PRO
PRO
വനമേഖലകള്‍ കേന്ദ്രീകരിച്ചും സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം സജീവമാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വനമേഖലകള്‍ കേന്ദ്രീകരിച്ചും തീവ്രവാദ പ്രവര്‍ത്തനം സജീവമാണ്. ഇത്തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ വനം വകുപ്പുമായി ചേര്‍ന്ന് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പൊലീസ് സേനയെ പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു .