വടകരയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ ബംഗാളില്‍ കണ്ടെത്തി

വടകര| WEBDUNIA|
PRO
വടകരയില്‍ നിന്ന്‌ കാണാതായ പെണ്‍കുട്ടിയെ ബംഗാളില്‍ കണ്ടെത്തി. താഴെഅങ്ങാടി സ്വദേശിനിയായ പതിമൂന്നുകാരിയെയാണ് പൊലീസ് കണ്ടെത്തിയത്‌.

കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ചെയില്‍ഡ്‌ ലൈന്‍ ഹോമിലേക്ക്‌ മാറ്റി. കൂട്ടിയെ കൊണ്ടുവരാന്‍ പൊലീസും ബന്ധുക്കളും ബുധനാഴ്ച്ച രാവിലെ ബംഗാളിലേക്ക്‌ തിരിക്കും.

സെപ്തംബര്‍ 6 ന്‌ ഉച്ചയോടെയാണ്‌ കുട്ടിയെ കാണാതായത്‌.ചൊവാഴ്ച ഉച്ചയോടെയാണ്‌ ഹന്‍സക്കലി പൊലീസ്‌ സ്റ്റേഷനില്‍ നിന്നും വടകര പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കുട്ടിയെ കണ്ടെത്തിയതായി ഫോണ്‍ സന്ദേശമെത്തിയത്‌.

തുടര്‍ന്ന്‌ വിവരം വടകര പൊലീസ്‌ കുട്ടിയുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പരാതിയില്‍ പറയുന്ന ആളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :