കോഴിക്കോട്|
rahul balan|
Last Modified ശനി, 14 മെയ് 2016 (14:19 IST)
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വടകരയിലെ ആർ എം പി സ്ഥാനാർത്ഥി കെ കെ രമയ്ക്കെതിരെ ആക്രമണം. തച്ചോളി മാണിക്കോത്തിന് സമീപം സി പി എം പ്രവർത്തകർ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ആർ എം പി ആരോപിച്ചു.
വോട്ടഭ്യര്‍ത്ഥിച്ച് പ്രവര്‍ത്തകരെ കാണുന്നതിനിടയില്‍ സി പി എം പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയായിരുന്നു.
തന്റെ കൈ പുറകിലേക്ക് പിടിച്ച് തിരിക്കുകയും 51 വെട്ട് കൊണ്ട ഭര്‍ത്താവിന്റെ അവസ്ഥ ആയിരിക്കും നിനക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും രമ ആരോപിച്ചു. സാരമായി പരുക്കേറ്റ രമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം