'വകുപ്പ് വിഭജനം: വേണമെങ്കില്‍ പുനഃപരിശോധിക്കും'

മലപ്പുറം| WEBDUNIA|
PRO
PRO
തദ്ദേശ സ്വയംഭരണ വകുപ്പില്‍ നടത്തിയ വിഭജനം ആവശ്യമെങ്കില്‍ പുനഃപരിശോധിക്കാന്‍ തയ്യാറാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വകുപ്പ് വിഭജനം ഭരണം കാര്യക്ഷമമാക്കുമെന്നാണ് ലഭിച്ച വിവരമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ വകുപ്പ് വിഭജിച്ചത് ഭരണതലത്തില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. വകുപ്പ്‌ വിഭജനത്തില്‍ അശാസ്ത്രീയത ഉണ്ടോ എന്ന്‌ പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും ബുധനാഴ്ച അറിയിച്ചിരുന്നു.

തദ്ദേശവകുപ്പിന്റെ ഏകോപനത്തിന്‌ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനും സര്‍ക്കാ‍ര്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി അദ്ധ്യക്ഷനായ സമിതിയില്‍ മന്ത്രിമാരായ എം കെ മുനീര്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്‌ എന്നിവര്‍ അംഗങ്ങളായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :