വകുപ്പ് മാറ്റത്തെക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ല, മാധ്യമങ്ങളെ കാണുമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം| WEBDUNIA|
PRO
വകുപ്പ് മാറ്റത്തെക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍‍. പിന്നീട് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പ്രതികരിച്ചു.

എകെ ആന്റണിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മന്ത്രിസഭയില്‍ നിലനിര്‍ത്തിക്കൊണ്ട് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നല്‍കാന്‍ കോണ്‍ഗ്രസില്‍ തീരുമാനമായ പശ്ചാത്തലത്തിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :