ലോകബാങ്ക് പങ്കാളിത്തം സംബന്ധിച്ച് തര്‍ക്കമില്ല: പ്രേമചന്ദ്രന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ജലനിധി പദ്ധതിയിലെ ലോകബാങ്ക്‌ പങ്കാളിത്തം സംബന്ധിച്ച്‌ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ലെന്ന്‌ ജലവിഭവ വകുപ്പ്‌ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ജലനിധി പദ്ധതി സംബന്ധിച്ച ലോക ബാങ്ക്‌ നിര്‍ദ്ദേശം ചര്‍ച്ച ചെയ്ത്‌ തീരുമാനിക്കും. ഇത്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ രാഷ്‌ട്രീയ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ലോക ബാങ്ക്‌ വായ്പ സംബന്ധിച്ച്‌ ഏകദേശ ധാരണയായതിന്‍റെ സാഹചര്യത്തിലായിരുന്നു ജലവിഭവമന്ത്രിയുടെ പ്രസ്‌താവന.

മൊത്തം വായ്പയുടെ 40% കുടിവെള്ള പദ്ധതികള്‍ക്കായി ഉപയോഗിക്കുമെങ്കിലും ഈ നിര്‍ദ്ദേശത്തോട്‌ ജലവിഭവ വകുപ്പ്‌ നേരത്തെ എതിര്‍പ്പ്‌ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ നടക്കുന്ന ജലനിധി പദ്ധതിയുടെ രണ്‌ടാംഘട്ടവായ്പ ലഭിക്കുന്നതിന്‌ പുതിയവായ്പ തടസ്സമാകുമെന്നന്നതായിരുന്നു ജല വിഭവ വകുപ്പിന്‍റെ വാദം. പുതിയ വ്യവസ്ഥ പ്രകാരം വായ്പ അനുവദിച്ചാല്‍ ജലനിധിപദ്ധതി ഇല്ലാതാവുമെന്ന്‌ ചൂണ്‌ടിക്കാണിക്കപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :