ലൈറ്റ് മെട്രോ: ജൈക്കയില്‍ നിന്ന് വായ്‌പ ഉറപ്പായതായി മുഖ്യമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 21 മെയ് 2015 (11:16 IST)
സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ജൈക്കയില്‍ നിന്ന് വായ്‌പ ഉറപ്പായതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയാണ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്.

തിരുവനന്തപുരം ഡി സി സി സംഘടിപ്പിച്ച വിഴിഞ്ഞം തുറമുഖം - ലൈറ്റ്‌ മെട്രോ ജനകീയ സഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബുധനാഴ്ച ഡി എം ആര്‍ സി മുഖ്യ ഉപദേഷ്‌ടാവ് ഇ ശ്രീധരന്‍ ഡല്‍ഹിയില്‍ ജൈക്ക പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് വായ്പ സംബന്ധിച്ച് ഉറപ്പുലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലൈറ്റ് മെട്രോ പദ്ധതിച്ചെലവിന്റെ 80 ശതമാനം തുകയാണ് അരശതമാനം പലിശയ്ക്ക് ജൈക്കയില്‍നിന്ന് വായ്പയായി ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :