ലൈംഗിക പീഡനം: വീട്ടമ്മ കസ്റ്റഡിയില്‍!

പറവൂര്‍: | WEBDUNIA| Last Modified ശനി, 5 ജനുവരി 2013 (01:43 IST)
PRO
PRO
പന്ത്രണ്ടുവയസുള്ള വിദ്യാര്‍ഥിയെ പിഡിപ്പിച്ചെന്ന ആരോപണത്തെതുടര്‍ന്നു പോലീസ്‌ കസ്‌റ്റഡിയില്‍. പറവൂര്‍ തത്തപ്പിള്ളി സ്വദേശിയായ 45 വയസുള്ള വീട്ടമ്മയെയാണ്‌ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌.

അയല്‍വാസി കുട്ടിയെ വീട്ടമ്മ ലൈംഗിക പീഡനത്തിനു വിധേയമാക്കിയെന്ന ആരോപണം സംബന്ധിച്ച്‌ പോലീസ്‌ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്‌. വിദ്യാര്‍ഥിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബലമായി പീഡിപ്പിക്കുകയായിരുന്നുവത്രേ. വിസമ്മതിച്ചപ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു പുരുഷനൊപ്പം കഴിഞ്ഞിരുന്ന സ്ത്രീ ഏതാനും നാള്‍ മുന്‍പ് വിവാഹമോചനം നേടിയിരുന്നു. രണ്ടാം ഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍ തനിച്ചാണ് താമസം

സംഭവംകഴിഞ്ഞിട്ട്‌ ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുസംബന്ധിച്ചു ചില പോസ്‌റ്ററുകള്‍ തത്തപ്പിള്ളി പ്രദേശത്തു പ്രത്യക്ഷപ്പെട്ടതോടെയാണു പോലീസ്‌ ഇതുസംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചത്‌. ഉണ്ടായ സംഭവങ്ങളെല്ലാം കുട്ടി പോലീസിനെ അറിയിച്ചിട്ടുണ്ടെങ്കിലും രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം വീട്ടമ്മയ്‌ക്കെതിരേ കേസെടുത്താല്‍ മതിയെന്ന നിലപാടിലാണു പോലീസ്‌. വെടിമറ സ്വദേശിനിയാണ്‌ വീട്ടമ്മ. തനിക്കെതിരേ വ്യക്തിവിരോധത്തിന്റെ പേരില്‍ അയല്‍‌വാസികളായ ചിലര്‍ കെട്ടിച്ചമച്ചതാണ് കേസെന്നാണ് വീട്ടമ്മയുടെ ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :