ലോഡ് ഷെഡിങ് സമയം വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം| Last Modified വ്യാഴം, 5 ജൂണ്‍ 2014 (07:08 IST)
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. ലോഡ് ഷെഡിങ് സമയം അര മണിക്കൂര്‍ എന്നത് 45 മിനിറ്റായി വര്‍ദ്ധിപ്പിച്ചു. വൈകുന്നേരം 6.45 നും 11.30 നും ഇടയിലായിരിക്കും വൈദ്യുതി മുടക്കം.

കായംകുളം നിലയത്തിലെ ഒരു യൂണിറ്റ് തകരാറിലായതോടെയാണ്‌ ലോഡ് ഷെഡിങ് 15 മിനിറ്റ് കൂട്ടാന്‍ തീരുമാനിച്ചത്. കൂടംകുളം, രാമഗുണ്ടം നിലയങ്ങളിലെ തകരാറിനെത്തുടര്‍ന്ന് വൈദ്യുതി കിട്ടാതായതോടെയാണ് അരമണിക്കൂര്‍ വീതം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നത്.

കായംകുളം നിലയത്തിലെ ഒരു യൂണിറ്റ് തകരാറിലായതോടെ പലയിടങ്ങളിലും അപ്രഖ്യാപിതമായി വൈദ്യുതി മുടങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :