ലാവ്‌ലിന്‍: പിബിക്കെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി

എറണാകുളം| WEBDUNIA|
വിവാദമായ എസ് എന്‍ സി ലാവ്‌ലിന്‍ അഴിമതി കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന പോളിറ്റ് ബ്യുറോയുടെ കണ്ടെത്തല്‍ കോടതിയലക്‌ഷ്യമാണെന്ന് കാണിച്ചുള്ള ഹര്‍ജിയില്‍ ഇന്ന് വിധി. എറണാകുളത്തെ സി ബി ഐ പ്രത്യേക കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുക.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കോടതി ഇവര്‍ക്ക് സമന്‍സ് അയയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പിബിയുടെ നിലപാട് കോടതിയലക്‌ഷ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. സംസ്ഥാന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, ത്രിപുര മുഖ്യമന്ത്രി മണിക്‌ സര്‍ക്കാര്‍, ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ, സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ തുടങ്ങിയവര്‍ക്കെതിരെ കോടതിയലക്‌ഷ്യ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :