ലാവ്‌ലിന്‍ നിയമപരമായി നേരിടും

PROPRO
ലാവ്‌ലിന്‍ കേസില്‍ ചില രാഷ്‌ട്രീയ ലക്‌ഷ്യങ്ങളുണ്ടെന്നും അതുകൊണ്ട് തന്നെ കേസിനെ രാഷ്‌ട്രീയമായി തന്നെ നേരിടുമെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാവ്‌ലിന്‍ കേസില്‍ ഗവര്‍ണര്‍ മന്ത്രിസഭയുടെ അഭിപ്രായമാണ് തേടിയിരിക്കുന്നത്. കേസില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മറുപടി ലഭിച്ചതിനു ശേഷം സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം| WEBDUNIA|
ഭരണഘടനാപരമായ ചുമതലയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേസില്‍ നിയമപരമായ നിലപാടും നടപടിയും എടുക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യത്തിന്‌ വിവാദങ്ങള്‍ ഇപ്പോള്‍ തന്നെയുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങളിലേക്ക്‌ കടക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :