ലാവ്‌ലിന്‍: ഗവര്‍ണറുടെ ഭാഗം എജി വാദിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
വിവാദമായ എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ ഗവര്‍ണറുടെ ഭാഗം അറ്റോര്‍ണി ജനറല്‍ വിശദീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അറ്റോര്‍ണി ജനറല്‍ ഹാജരാകേണ്ട കേസില്‍ അമിക്യൂസ് ക്യൂറിയെ നിയമിക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

അതേസമയം, സി ബി ഐയുടെ അനുമതി തേടിയ ശേഷം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാമെന്ന് എ ജി വ്യക്തമാക്കി. ഗവര്‍ണര്‍ക്കും സി ബി ഐക്കും വേണ്ടി ഒരേസമയം വാദിക്കാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. സി ബി ഐയുടെ വാദത്തിന് മറ്റൊരാളെ നിയമിക്കണമെന്നും എ ജി കോടതിയോട് ആവശ്യപ്പെട്ടു.

ഇന്ന് സുപ്രീംകോടതി കേസ് പരിഗണിച്ച് ഉടന്‍ തന്നെ
ഗവര്‍ണറുടെ ഭാഗം എജി വാദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന പിണറായി വിജയന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ആവശ്യമെങ്കില്‍ സ്റ്റേയ്ക്കു വേണ്ടി പിന്നീട് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :