ലാവ്‌ലിന്‍ അഴിമതി: പിണറായിയുടെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

തിരുവനന്തപുരം| WEBDUNIA|
PRO
എസ്എന്‍സി ലാവ്‌ലിന്‍ അഴിമതികേസിലെ പ്രതിയായ പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയും.

പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മിനും രാഷ്ട്രീയ കേരളത്തിനും അനുകൂലമായാലും പ്രതികൂലമായാലും ഈ വിധി നിര്‍ണായകമാണ്.

ഇന്ന് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിലേക്കാണ് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയത്രയും.

സിബിഐ പ്രത്യേക കോടതി മജിസ്‌ട്രേറ്റ് ആര്‍ രഘുവാണ് വിടുതല്‍ ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുന്നത്.

കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിന് നവീകരണ കരാര്‍ ഉയര്‍ന്ന തുകയ്ക്ക് നല്‍കിയതിലൂടെ സംസ്ഥാനത്തിന് 374.50 കോടി രൂപ നഷ്ടമുണ്ടായി എന്ന ആക്ഷേപത്തെപ്പറ്റിയാണ് സിബിഐ അന്വേഷിച്ചത്.

സിഎജി റിപ്പോര്‍ട്ടോടെയാണ് വിധി സിബിഐ അന്വേഷണത്തില്‍ എത്തുകയായിരുന്നു.പ്രതികളിലൊരാള്‍ മരണപ്പെടുകയും ചെയ്തതോടെ കേസില്‍ ഏഴാം പ്രതിയായി.

കുറ്റപത്രം സമര്‍പ്പിച്ച ശേഷം കോടതി പ്രതികള്‍ക്ക് മേല്‍ കുറ്റാരോപണം ചുമത്തുന്ന ഘട്ടത്തിലാണ് പിണറായി വിജയന്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.
സിപിഎമ്മിലെ അഭ്യന്തര പ്രശ്നത്തില്‍ പിണറായിക്കെതിരെ മുഖ്യായുധമായി ലാവ്‌ലിനെ ഉപയോഗിച്ച പ്രതിപക്ഷ നേതാവ് വിഎസിനും ഇന്നത്തെ വിധി നിര്‍ണായകമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :