ലാലുച്ചായ എന്ന് വിളിക്കാന്‍ മണി ഇല്ലെന്ന് ഓര്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റാത്ത വേദന തോന്നുന്നു: ലാലു അലക്സ്; മണിയുടെ വിയോഗത്തില്‍ പ്രമുഖരുടെ പ്രതികരണങ്ങളിലേക്ക്

ലാലുച്ചായ എന്ന് വിളിക്കാന്‍ മണി ഇല്ലെന്ന് ഓര്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റാത്ത വേദന തോന്നുന്നു: ലാലു അലക്സ്; മണിയുടെ വിയോഗത്തില്‍ പ്രമുഖരുടെ പ്രതികരണങ്ങളിലേക്ക്

ലാലു അലക്സ്, മമ്മൂട്ടി, പ്രവീണ, ജയറാം Lalu Alax, Mammootty, Praveena, Jayaram
rahul balan| Last Updated: തിങ്കള്‍, 7 മാര്‍ച്ച് 2016 (00:46 IST)
കലാഭവന്‍ മണിയുടെ വിയോഗത്തില്‍ പ്രമുഖര്‍ പ്രതികരിച്ചു. മകനായും അഛ്ചനായും വില്ലനായും നായകനായും
മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടനായിരുന്നു കലാഭവന്‍ മണിയെന്ന് മമ്മൂട്ടി പ്രതികരിച്ചു. കഥാപാത്രത്തിന് വേണ്ടി ഏത് തരം വേല്ലുവിളിയും ഏറ്റെടുക്കാന്‍ മടിയില്ലാത്ത നടനായിരുന്നു മണിയെന്നും ‌‌‌മമ്മൂട്ടി പറഞ്ഞു.

ലാലുച്ചായ എന്ന വിളി ഇനി ഇല്ലെന്ന് ഓര്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റാത്ത വേദന തോന്നുന്നു. കഷ്ട്ടപ്പാടില്‍ വളര്‍ന്നു വന്ന നടനായിരുന്നു മണി:
ലാലു അലക്സ്

മണി ഇനി ഇല്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. കഷ്ടപ്പാടില്‍ നിന്നും വളര്‍ന്നുവന്ന നടന്‍: ജയറാം

മിമിക്രി കുടുംബത്തില്‍ നിന്നും സിനിമാ ലോകത്തേക്ക് കടന്നുവന്ന മണി ഏന്നേപ്പോലുള്ളവര്‍ക്ക് എന്നും പ്രചോദനമായിരുന്നു:
സ്വരാജ്

ഈ വര്‍ഷം മലയാള സിനിമാലോകത്തിന് നഷ്ടമായവരുടെ പട്ടികയില്‍ മണിയും എന്നോര്‍ക്കുമ്പോള്‍ ഞെട്ടലിന്റെ ആക്കം കൂടിക്കൂടി വരുന്നു. വ്യത്യസ്ഥനായ നടനായിരുന്നു. നാടന്‍ പാട്ട് ജനകീയമായത് കലാഭവന്‍ കൈവച്ചപ്പോള്‍ മാത്രമാണ്, വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്ത:
മുകേഷ്

കഥാ പാത്രത്തിനു വേണ്ടി ത്യാഗം ചെയ്യുന്ന കലാകാരന്‍, മറ്റുള്ളവര്‍ക്ക് എന്നും ആവേശമായിരുന്നു മണി,സിനിമാ നടന്‍ എന്നതിലുപരി നല്ല മനുഷ്യനായിരുന്നു മണി:
പ്രവീണ

മലയാള സിനിമയുടെ ഭാഗ്യമായിരുന്നു മണി. മണിയുടെ വിയോഗം മനസ്സിന് ഒട്ടും ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. സിനിമാ ലോകത്തിന് പകരം വയ്ക്കാന്‍ കഴിയാത്ത നഷ്ടം:
വിജയരാഘവന്‍


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :