റെയില്‍ പാളത്തില്‍ ടിന്‍ ഷീറ്റ്: ഒരാള്‍ കസ്റ്റഡിയില്‍

തൃപ്പൂണിത്തുറ| WEBDUNIA| Last Modified വെള്ളി, 18 ജൂണ്‍ 2010 (12:56 IST)
കോട്ടയം-എറണാകുളം റെയില്‍വേ പാതയില്‍ തൃപ്പൂണിത്തുറയ്ക്കടുത്ത്‌ കുരീക്കാട്ട്‌ ട്രാക്കില്‍ ലോഹഷീറ്റ്‌ സ്ഥാപിച്ചതായി കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ മാനസിക അസ്വാസ്ഥ്യമുള്ള ഒരാളെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. ഇയാളെ ചോദ്യം ചെയ്തു വരികയാണ്‌. അട്ടിമറി ശ്രമമാണെന്ന്‌ ആദ്യം സംശയിച്ചുവെങ്കിലും പിന്നീട്‌ ആ സാധ്യത പൊലീസ്‌ തള്ളി.

കെട്ടിടം വാര്‍ക്കുന്നതിന്‌ ഉപയോഗിക്കുന്നതരം ഷീറ്റാണ്‌ ട്രാക്കില്‍ കണ്ടെത്തിയത്‌. റെയില്‍വേ ട്രാക്കിനു സമീപം നിര്‍മ്മാണം നടക്കുന്ന വീട്ടില്‍നിന്ന്‌ മോഷണശ്രമത്തിനിടെ ഉപേക്ഷിക്കപ്പെട്ടുപോയതാണ്‌ ഷീറ്റെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌.

രാവിലെ ഏഴരയോടെ കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് വന്ന ട്രെയിന്‍ എന്‍ജിന്‍ ലോഹഷീറ്റില്‍ കയറിയിറങ്ങിയെങ്കിലും ഭാഗ്യവശാല്‍ അപകടം ഒഴിവായി. ഒന്നര മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും 20 കിലോ ഭാരവുമുള്ള ലോഹഷീറ്റാണ്‌ കണ്ടെത്തിയത്‌. എന്‍ജിന്‍ ഡ്രൈവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ റെയില്‍വേ പോലീസും പിന്നാലെ തൃപ്പൂണിത്തുറ പോലീസും സ്ഥലത്തെത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :