കണ്ണൂര്‍|
WEBDUNIA|
Last Modified വെള്ളി, 18 ജൂണ്‍ 2010 (11:40 IST)
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടി വീണ്ടും പൊലീസ് പിടിയിലായ റിമാന്‍ഡ് തടവുകാരന് ബേക്കല്‍ സ്വദേശി റിയാസി(28) നെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തടവു ചാട്ടത്തെക്കുറിച്ച് ജയാനന്ദന്റെ മൊഴിയുമായി വൈരുദ്ധ്യമുണ്ടോ എന്നറിയാന്‍ റിയാസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.
കഴിഞ്ഞദിവസം വൈകുന്നേരമാണ് കാസര്‍കോട്ടുനിന്ന് റിയാസിനെ പൊലീസ് അറസ്റ്റുചെയ്തത്. കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടന്നത്. കാസര്‍കോട് അടുക്കത്ത് വയല്‍ എന്ന സ്ഥലത്തുനിന്നാണ് റിയാസിനെ പിടികൂടിയത്. ആള്‍ട്ടോ കാറില്‍ സഞ്ചരിക്കവേ ഇയാളെ പൊലീസ് പിന്തുടര്ന്നു. കാര്‍ നിര്‍ത്തി ഇറങ്ങി ഓടിയ റിയാസിനെ പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴടക്കുകയായിരുന്നു.
ഒരു പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്. രൂപം മാറിയാണ് റിയാസ് സഞ്ചരിച്ചിരുന്നത്. അറസ്റ്റിനുശേഷം റിയാസിനെ കാസര്‍കോട് എസ് പി ഓഫീസില്‍ എത്തിച്ചു. മുപ്പതിലധികം കവര്‍ച്ചക്കേസുകളിലെ പ്രതിയാണു റിയാസ്.