റിയാന: കൂടുതല്‍ അന്വേഷണം വേണമെന്ന്

Riyana
കൊച്ചി| WEBDUNIA|
PRO
PRO
കാസര്‍ഗോഡിലെ ചെങ്കള തൈവളപ്പില്‍നിന്ന് കാണാതായ പതിനാറുകാരി സ്കൂള്‍ വിദ്യാര്‍ഥിനി റിയാനയെ കൊല്ലത്തുള്ള അനാഥാലയത്തില്‍ ഒമ്പതുമാസത്തിന് ശേഷം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേസന്വേഷണം സി‌ബി‌ഐക്ക് വിടണമെന്നും ജനകീയ പ്രതിരോധ സമിതി ഭാരവാഹികള്‍ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അലഞ്ഞുതിരിയുന്ന രീതിയില്‍ കണ്ടുകിട്ടിയെന്നും കൊല്ലത്തെ പത്തനാപുരത്തുള്ള ഗാന്ധിഭവനില്‍ കുട്ടിയെ ഏല്‍‌പ്പിച്ചു എന്നുമാണ് പുനലൂര്‍ പൊലീസ് പറയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് പൊലീസ് ഇക്കാര്യം ചൈല്‍ഡ്‌ വെല്‍ഫെയര്‍ ഡിവിഷനില്‍ അറിയിക്കാതിരുന്നത് എന്നാണ് ജനകീയ പ്രതിരോധ സമിതി ചോദിക്കുന്നത്. കേസ് ഇപ്പോഴും ദുരൂഹമാണെന്നും സി‌ബി‌ഐ അന്വേഷിച്ചാലേ സത്യം പുറത്തുവരൂ എന്നും ഇവര്‍ പറയുന്നു. അഡ്വക്കേറ്റ് കെപി രാമചന്ദ്രന്‍, എം സുള്‍ഫത്ത്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ട്യൂഷന്‍ ഉണ്ടെന്നും പറഞ്ഞ്, 2009, മെയ് 18-ന് ഉച്ചതിരിഞ്ഞ് വീട്ടില്‍ നിന്നും പുറപ്പെട്ട റിയാനയെ 2010 ജനുവരി 8-നാണ് കൊല്ലത്തെ പത്തനാപുരത്തുള്ള ഗാന്ധിഭവനില്‍ നിന്ന് കണ്ടെത്തിയത്. മാനസികമായും ശാരീരികമായും തളര്‍ന്ന കുട്ടിക്ക്‌ യാതൊരുവിധ ചികിത്സയും ഗാന്ധിഭവന്‍ അധികൃതര്‍ നല്‍കിയില്ലെന്ന്‌ റിയാനയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.

വെള്ളിയാഴ്ച പറവൂര്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ റിയാനയ്ക്ക് മനോരോഗചികിത്സ ആവശ്യമുണ്ടെന്നാണ് കോറ്റതി കണ്ടെത്തിയിരിക്കുന്നത്. കോറ്റതി നിര്‍‌ദേശിച്ച പ്രകാരം റിയാനയെ, മനോരോഗത്തിന് ചികിത്സിക്കുന്ന കോഴിക്കോട്ടെ സ്വകാര്യക്ലിനിക്കിലേക്ക്‌ അയച്ചിട്ടുണ്ട്. റിയാനയെ കാണാതായതിനെ തുടര്‍ന്ന്‌ മാതാവ്‌ ഫൗസിയയും ജനകീയ നീതിവേദിയും സമര്‍പ്പിച്ച ഹേബിയസ്‌ ഹര്‍ജിയാണു ജസ്റ്റീസ്‌ കെ.എം.ജോസഫ്‌, ജസ്റ്റിസ്‌ പി.ക്യു.ബര്‍ക്കത്തലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ പരിഗണിച്ചത്‌.

റിയാനയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ ആയെങ്കിലും കേസന്വേഷണം തുരടുമെന്ന്‌ ക്രൈം‌ബ്രാഞ്ച് എസ്‌പി എന്‍പി ബാലകൃഷ്ണന്‍ പറഞ്ഞു. ‘അലക്സി’, ‘ജീന്‍‌സും ടീഷര്‍ട്ടുമിട്ട ചേച്ചി’, ‘മാലിക്ക്’ എന്നിങ്ങനെ വെളിപ്പെടുത്തിയ പേരുകളുടെ ഉടമകളെയാണ് അന്വേഷിക്കുന്നത്. ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ക്രൈം‌ബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :