രാഷ്ടീയസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചെന്നിത്തല ഡല്‍ഹിക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
കെപിസിസി അധ്യക്ഷന്‍ ഇന്നു ഡല്‍ഹിക്കു പോകും. വൈകിട്ട് 6.30ന്‍റെ വിമാനത്തിലാണു ചെന്നിത്തലയുടെ ഡല്‍ഹി യാത്ര. വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സോണിയയെ ധരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സോളാര്‍ തട്ടിപ്പു വിവാദം യുഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും എതിരേ പ്രതിപക്ഷം നിയമസഭയിലും പുറത്തും ഉന്നയിക്കുന്ന സാഹചര്യത്തില്‍ ചെന്നിത്തലയുടെ ഡല്‍ഹി യാത്രയ്ക്കു പ്രാധാന്യം ഏറെയാണ്. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച പ്രശ്നങ്ങളില്‍ കേന്ദ്ര നേതൃത്വത്തെ കേന്ദ്രീകരിച്ചു ചര്‍ച്ച പുരോഗമിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :