രാജ്യസഭാ സീറ്റ്‌ സി പി എമ്മിന് തന്നെ; കെ സോമപ്രസാദ് സ്ഥാനാര്‍ത്ഥിയാകും

രാജ്യസഭാ സീറ്റ്‌ സി പി എമ്മിന് തന്നെ: കെ സോമപ്രസാദ് സ്ഥാനാര്‍ത്ഥിയാകും

സി പി എം, സി പി ഐ, കെ സോമപ്രസാദ് cpm, cpi, k somaprasadh
തിരുവനന്തപുരം| rahul balan| Last Updated: വ്യാഴം, 10 മാര്‍ച്ച് 2016 (08:16 IST)
ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക്‌ ഇടതുമുന്നണിയില്‍നിന്ന്‌ സി പി എം മത്സരിക്കും. അതേസമയം അടുത്ത തവണ ഒഴിവ്‌ വരുന്ന സീറ്റ്‌ സി പി ഐക്ക്‌ നല്‍കാന്‍ ധാരണയായി.
തിരുവനന്തപുരത്ത്‌ നടന്ന സി പി എം-ചര്‍ച്ചയിലാണ്‌ ഇക്കാര്യം ധാരണയായത്‌. രാജ്യസഭയിലേക്ക് കെ സോമപ്രസാദിനെയാണ് സി പി എം പരിഗണിക്കുന്നത്. പട്ടികജാതി ക്ഷേമസമിതി സംസ്‌ഥാന സെക്രട്ടറിയാണ്‌ കൊല്ലം ജില്ലാ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ കൂടിയായ കെ സോമപ്രസാദ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :