രാജിവയ്ക്കുന്നു, മുന്നണിവിടുന്നു: ജോസഫ്

കോട്ടയം| WEBDUNIA|
ഇടതുമന്ത്രിസഭയില്‍ നിന്ന് താന്‍ രാജിവയ്ക്കുകയാണെന്ന് പി ജെ ജോസഫ് പ്രഖ്യാപിച്ചു. കോട്ടയത്ത് ചേര്‍ന്ന ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിന്‍റെ യോഗത്തിലാണ് താന്‍ മന്ത്രിസ്ഥാനം രാജി വയ്ക്കുകയാണെന്ന് ജോസഫ് പ്രഖ്യാപിച്ചത്. എന്നാല്‍ എപ്പോള്‍ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രിയോട് സമയം ചോദിച്ചിട്ടുണ്ടെന്ന് ജോസഫ് പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു മേല്‍ കൈകടത്തുകയാണ്. സ്വാശ്രയ കോളജ് വിഷയത്തിലും മറ്റും പാര്‍ട്ടിക്ക് കടുത്ത എതിര്‍പ്പുണ്ട്. ന്യൂനപക്ഷ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന മുന്നണിക്കുള്ളില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല - കെ സി ജോസഫ് അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.

ഒരുകാരണവുമില്ലാതെയാണ് ജോസഫ് വിഭാഗം ഇടതുമുന്നണി വിടുന്നതെന്ന ആരോപണത്തിന്‍റെ മുനയൊടിക്കാനാണ് ഇപ്പോള്‍ ന്യൂനപക്ഷ കാര്‍ഡ് ജോസഫ് ഇറക്കുന്നതെന്ന് വ്യക്തം. എന്തിനാണ് ജോസഫ് എല്‍ ഡി എഫ് വിടുന്നതെന്ന് തങ്ങള്‍ക്ക് മനസിലാകുന്നില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഇന്ന് പറഞ്ഞിരുന്നു.

യു ഡി എഫിലെ കേരളാ കോണ്‍ഗ്രസുകള്‍ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി മുമ്പ് നടത്തിയിട്ടുള്ള വാദങ്ങളാണ് ഇപ്പോള്‍ ജോസഫ് വിഭാഗവും ആവര്‍ത്തിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :