രമേശ് മന്ത്രിയാകും, മുല്ലപ്പള്ളിയുടെ ഉറപ്പ്

തൃശൂര്‍| WEBDUNIA|
PRO
PRO
രമേശ് മന്ത്രിയാകുമെന്ന് മുല്ലപ്പള്ളിയുടെ ഉറപ്പ്. കെപിസിസി പ്രസിഡന്റ് മന്ത്രിസഭയിലേക്ക് വരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. അതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. മാധ്യമങ്ങള്‍ക്കെതിരായ പരാതിയെക്കുറിച്ച് പഠിച്ചതിന്ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്നും കെപിസിസി അധ്യക്ഷസ്ഥാനം മതിയെന്നുമുള്ള നിലപാടില്‍ രമേശ് ചെന്നിത്തല ഉറച്ചുനില്‍ക്കുകയാണ്. ഇതു സംബന്ധിച്ചുള്ള തീരുമാനം ചെന്നിത്തല ഹൈക്കമാന്‍ഡിനെയും അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :