രഞ്ജിനിയെ തെറി വിളിച്ചെന്ന് പരാതി

കൊച്ചി| WEBDUNIA| Last Modified ബുധന്‍, 14 ഏപ്രില്‍ 2010 (18:25 IST)
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തയായ അവതാരക രഞ്ജിനി ഹരിദാസിനെ ഒരു ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി അധികൃതര്‍ തെറി വിളിച്ചതായി പരാതി. കഴിഞ്ഞ ദിവസം മലയാളത്തിലെ അമ്മ നടിയെ ആദരിക്കാന്‍ നടത്തിയ ചടങ്ങിലെ കോം‌പിയറിംഗ് പ്രതിഫലം സംബന്ധിച്ച തര്‍ക്കമാണ് തെറിവിളിയിലേക്ക് നയിച്ചത്.

ചടങ്ങിന് ചുക്കാന്‍ പിടിച്ച ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പായ ഇവന്‍റ് ഇന്ത്യ എന്ന സ്ഥാപനത്തിനെതിരെയാണ് രഞ്ജിനി ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വാഗ്ദാനം ചെയ്തിരുന്ന പണം ചോദിച്ചുചെന്നപ്പോള്‍ തന്നെയും അമ്മയെയും തെറിവിളിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.

പതിവായി പറയുന്ന തുകയില്‍ അല്‍‌പം കുറച്ചാണ് താന്‍ ഈ പരിപാടി ഏറ്റതെന്നും എന്നാല്‍ സൌജന്യമായി കോം‌പിയറിംഗ് ചെയ്യാന്‍ നിര്‍ബന്ധിച്ച് ഇവര്‍ പ്രശ്നമുണ്ടാക്കുകയായിരുന്നെന്നും രഞ്ജിനി ആരോപിക്കുന്നു.

എന്നാല്‍ രഞ്ജിനിയാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് ഇവന്‍റ് ഇന്ത്യ പ്രവര്‍ത്തകര്‍ പറയുന്നത്. പറഞ്ഞ തുകയില്‍ ഇരുപതിനായിരം ആദ്യം നല്‍കിയിരുന്നെന്നും അയ്യായിരം രൂപ പരിപാടി കഴിഞ്ഞു നല്‍കാമെന്ന് അറിയിച്ചിട്ടും രഞ്ജിനി പ്രശ്നമുണ്ടാക്കുകയായിരുന്നെന്ന് ഇവര്‍ ആരോപിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :