യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കിടെ ബഹളം; അനൂപ് ചന്ദ്രനെ കസ്റ്റഡിലെടുത്തു

ചേര്‍ത്തല| WEBDUNIA|
PRO
ചേര്‍ത്തല അരീപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കിടെ ബഹളമുണ്ടാക്കിയെന്നാരോപിച്ച് നടന്‍ അനൂപ് ചന്ദ്രനെ അര്‍ത്തുങ്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

അനൂപിന്റെ ഡ്രൈവര്‍ മിഥുനെ മര്‍ദ്ദിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.പ്രസംഗം നടക്കുന്നതിനിടെ എത്തിയ അനൂപും മിഥുനും ആംഗ്യം കാണിച്ചെന്നാരോപിച്ച് പ്രവര്‍ത്തകര്‍ തട്ടിക്കയറുകയും മിഥുനെ മര്‍ദ്ദിക്കുകയുമായിരുന്നു.

അര്‍ത്തുങ്കല്‍ പൊലീസ് സഥലത്തെത്തി അനൂപിനെയും സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുത്തു. തന്റെ വീടിന്റെ സമീപത്ത് നിന്ന് പ്രസംഗം കേള്‍ക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പ്രശ്‌നം ഉണ്ടാക്കിയെന്നാണ് അനൂപ് ചന്ദ്രന്റെ വിശദീകരണം.

അനൂപിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് അനൂപ് ചന്ദ്രനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരാതിയെ തുടര്‍ന്ന് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :