മലയാറ്റൂര്‍ തീര്‍ഥാടത്തിന് പോകുകയായിരുന്ന സംഘത്തിലെ യുവാവിന് നീര്‍നായയുടെ കടിയേറ്റു. തുലാപ്പിള്ളി ഇടപ്പാടിയില്‍ റോബിന് അബ്രഹാ(20)മിനാണ് കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയോടെ തൊടുപുഴയാറിലെ ലതാകടവില് കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം.
മലയാറ്റൂര്‍ തീര്‍ഥാടനത്തിന് പോവുകയായിരുന്ന പത്തംഗ സംഘമാണ് ഇവിടെ കുളിക്കാനിറങ്ങിയത്. റോബിന്റെ ഇരുകാലുകളിലുമാണ് കടിയേറ്റിരിക്കുന്നത്. രക്തം വാര്‍ന്ന് അവശനിലയിലായ യുവാവിനെ ഗവ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.
കാളിയാര്‍ പുഴയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടുപേര്‍ക്ക് കടിയേറ്റിരുന്നു. മുളവൂര്‍ തോട്ടില്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും കാട് വെട്ടിത്തെളിക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതോടെ നീര്‍നായ മറ്റ് ഭാഗങ്ങളിലേക്ക് എത്തിയിരിക്കുന്നതെന്നാണ് നിഗമനം.
പുഴയില്‍ ജലനിരപ്പ് ചെറിയ തോതില്‍ ഉയര്‍ന്നതോടെയാണ് മറ്റ് സ്ഥലങ്ങളിലേക്ക് നീര്‍നായ ഒഴുകിയെത്തിയിരിക്കുന്നത്.