കേരളത്തില്‍ നിന്ന് യുഡിഎഫിന് 15 സീറ്റ് ലബ്ഗിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനസമിതി യോ ഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച് യുഡിഎഫിന്റെ ശുഭാപ്തിവിശ്വാസം വര്‍ധിച്ചെന്നും വിജയസാധ്യത ഒരു സീറ്റില്‍പ്പോലും തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് അവലോകനം മുഖ്യ അജന്‍ഡയാക്കി മൂന്നു മണിക്കൂറോളം യോഗം നടന്നു.
പാര്‍ട്ടിയുടെയും മുന്നണിയുടെയും നേതൃതലം മുതല്‍ താഴെത്തട്ടുവരെയുള്ളവര് യോജിച്ച പ്രവര്‍ത്തിച്ചു എന്നും യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്ന പ്രതീക്ഷിക്കുന്നതായും തെരഞ്ഞെടുപ്പിനുമുമ്പുതന്നെ കോണ്‍ഗ്രസ് പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ വളരെയേറെ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
അതേ സമയം തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി വിലയിരുത്തിയശേഷം അനന്തര നടപടികള്‍ എടുക്കുമെന്നും അക്കൂട്ടത്തില്‍ അച്ചടക്ക നടപടികളുമുണ്ടാവുമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് അറിയിച്ചു. ഇടതു പക്ഷത്തിന് തെരഞ്ഞെടുപ്പില്തിരിച്ചടിയുണ്ടാകുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒറ്റപ്പെട്ട മണ്ഡലങ്ങളില്‍ ബിജെപി കഴിഞ്ഞ തവണത്തേതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്ന വിലയിരുത്തലുണ്ടായി. എന്നാല്‍, ബിജെപി ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. ഇന്നുചേരുന്ന കെപിസിസി നിര്‍വാഹക സമിതിയോഗത്തില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം സംബന്ധിച്ചു വിശദമായി ചര്‍ച്ച ചെയ്യും.
ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിച്ചില്ലെന്ന വാര്‍ത്തയും ശരിയല്ല. ശക്തന്റെ പ്രവര്‍ത്തനങ്ങളില്‍ കെപിസിസിക്കു നല്ല മതിപ്പാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്, ജനറല്‍ സെക്രട്ടറി കെ.എം.ഐ. മേത്തര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.