യുഡിഎഫുമായി അകന്നെന്ന് ഗൌരിയമ്മ; ചെന്നിത്തല ചെന്നത് വെറുതേയായി

യുഡിഎഫുമായി ഒത്തുപോകാന്‍ പ്രയാസം: ഗൗരിയമ്മ

ആലപ്പുഴ| WEBDUNIA|
PRO
PRO
യു ഡി എഫുമായി ഒരുപാട് അകന്നു കഴിഞ്ഞെന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൌരിയമ്മ. യുഡിഎഫുമായി പൊരുത്തപ്പെടാനാവുന്നില്ല, കോണ്‍ഗ്രസിനോട് വിയോജിപ്പുകള്‍ പ്രകടമാണെന്നും ഗൌരിയമ്മ വ്യക്തമാക്കി. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗൗരിയമ്മയുടെ പ്രതികരണം.

പിസി ജോര്‍ജിന്റെ അഭിപ്രായയത്തോട് ആരും യോജിക്കുന്നില്ലെന്നും കെഎം മാണി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ ചെന്നിത്തല തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പറഞ്ഞു.

ചീഫ് വിപ്പ് പി സി ജോര്‍ജ്, ഗൌരിയമ്മയേയും അവരുടെ ഭര്‍ത്താവ് ടി വി തോമാസിനേയും അധിക്ഷേപിച്ച് രംഗത്ത് വന്നിരുന്നു. ഇതിന്റെ പേരില്‍ ജോര്‍ജിനെതിരെ നടപടി സ്വീകരിക്കണമെന്ന് ജെ എസ് എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജെ എസ് എസിന്റെ ആവശ്യം പരിഗണിക്കാത്തതില്‍ ജെഎസ്എസിന് പ്രതിഷേധമുണ്ട്. ഒപ്പം യുഡിഎഫില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.

അതേസമയം, ചൊവ്വാഴ്ച നടക്കുന്ന യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ജെഎസ്എസ് തീരുമാനം ചെന്നിത്തലയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ചത്തെ യോഗത്തില്‍ ജെ എസ് എസ് പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :