യുഡിഎഫിലെ ഏകപ്രശ്നം പിള്ള-ഗണേശ് തര്‍ക്കം: ചെന്നിത്തല

കാസര്‍കോട്‌| WEBDUNIA|
PRO
PRO
കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ളയും മന്ത്രി കെ ബി ഗണേശ് കുമാറും തമ്മിലുള്ള തര്‍ക്കമാണ് യു ഡി എഫില്‍ നിലനില്‍ക്കുന്ന ഏകപ്രശ്നമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫില്‍ നിന്ന് ഇടതുമുന്നണിയിലേക്ക് ആരും പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നയം സി പി എം അവസാനിപ്പിക്കണം. കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. ഇതിനെ തടസപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സിപിഎം പിന്മാറണം. സി പി എം അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

പൊലിസില്‍ ക്രിമിനല്‍ സ്വഭാവമുള്ള ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്ന വാര്‍ത്തകള്‍ ജനങ്ങള്‍ക്കു ഗുണകരമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :