മോഹന്‍ലാലിന്റെ വീട്ടില്‍ ആനക്കൊമ്പുകള്‍

കൊച്ചി| WEBDUNIA|
PRO
PRO
സിനിമാതാരം മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന്‌ രണ്ട്‌ ആനക്കൊമ്പുകള്‍ കണ്ടെത്തി. കൊച്ചി തേവരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് വെള്ളിയാഴ്ച നടത്തിയ റെയ്ഡിനിടെയാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

ആനക്കൊമ്പുകള്‍ കൈവശം വയ്ക്കുന്നത് വന്യജീവിസംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. ഈ വീ‍ട്ടിലെ രണ്ട് മുറികള്‍ ഉദ്യോഗസ്ഥര്‍ക്ക് തുറന്നു പരിശോധിക്കാന്‍ സാധിച്ചില്ല. ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇവ പൂട്ടിയതിനാലാണ് തുറക്കാന്‍ സാധിക്കാഞ്ഞത്.

മോഹന്‍ലാലിന്റെ ബിസിനസ്‌ പങ്കാളി ആന്റണി പെരുമ്പാവൂരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു എന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :