മോഹന്‍ലാലിനെതിരെ വനം‌വകുപ്പ് കേസെടുത്തു

പെരുമ്പാവൂര്‍| WEBDUNIA|
PRO
PRO
ആനക്കൊമ്പ് കൈവശം വച്ചതിന് നടന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തു. കോടനാട് റെയ്ഞ്ച് ഓഫിസാണു മോഹന്‍‌ലാലിനെതിരെ കേസെടുത്തത്.

മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. ആദായ നികുതി വകുപ്പു നടത്തിയ റെയ്ഡില്‍ മോഹന്ലാലിന്‍റെ വീട്ടില്‍ നിന്നു രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെടുത്തിരുന്നു.

മറ്റു രണ്ടു വ്യക്തികളുടെ ലൈസന്‍സുകളുടെ പേരിലാണു ലാല്‍ ആനക്കൊമ്പു സൂക്ഷിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :