മെഡിക്കല്‍ മാനേജ്‌മെന്റുമായി സര്‍ക്കാര്‍ ധാരണയായി

തിരുവനന്തപുരം| WEBDUNIA|
PRD
PRO
സ്വാശ്രയ മെഡിക്കല്‍ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷനും സര്‍ക്കാരും തമ്മില്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നേരത്തേയുണ്ടാക്കിയ കരാര്‍ പുനഃസ്‌ഥാപിക്കാനാണ്‌ കഴിഞ്ഞദിവസം ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും മാനേജ്‌മെന്റ്‌ അസോസിയേഷന്‍ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായത്‌.

അമ്പത് ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ മാനേജ്‌മെന്റുകള്‍ സമ്മതിച്ചു. ഇതില്‍ ബി പി എല്‍ / താണ വരുമാനക്കാര്‍ക്കായി നീക്കിവച്ച 20 ശതമാനം സീറ്റില്‍ ഫീസ്‌ 25,000 രൂപയാണ്. 15 ശതമാനം കമ്യൂണിറ്റി ക്വാട്ടയിലും 10 ശതമാനം ജനറല്‍ മെറിറ്റിലും 1.38 ലക്ഷം. അഞ്ച് ശതമാനം എസ്‌ സി/എസ്‌ ടി സീറ്റില്‍ മുഹമ്മദ്‌ കമ്മിറ്റി നിശ്‌ചയിക്കുന്ന ഫീസുമാണ് വാങ്ങുക.

അതേസമയം 35 ശതമാനം മാനേജ്‌മെന്റ്‌ സീറ്റില്‍ 5.95 ലക്ഷം രൂപ ഫീസും അഞ്ചുലക്ഷം രൂപ നിക്ഷേപവുമാണ് വാങ്ങിക്കുക. 15 ശതമാനം എന്‍ ആര്‍ ഐ സീറ്റില്‍ ഒമ്പതുലക്ഷം രൂപയാണ് ഫീസ്‌. കാരക്കോണം, എം ഇ എസ്‌ എന്നിവയുള്‍പ്പടെ പതിനൊന്നു കോളേജുകളുമായാണു ധാരണയായത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :