മെട്രോയില്‍ പൂസായി നിന്ന ആ മലയാളി പൊലീസുകാരന്‍ മദ്യപിച്ചിരുന്നില്ല; കുറ്റവിമുക്തനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സസ്പെന്‍ഷന്‍ പിന്‍വലിച്ചു

മെട്രോയില്‍ പൂസായി നിന്ന ആ മലയാളി പൊലീസുകാരന്‍ മദ്യപിച്ചിരുന്നില്ല; കുറ്റവിമുക്തനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സസ്പെന്‍ഷന്‍ പിന്‍വലിച്ചു

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (17:17 IST)
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആ വീഡിയോ വൈറലായത്. മദ്യപിച്ചു ലക്കുകെട്ട് മെട്രോയില്‍ കയറിയ പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ഗ്രൂപ്പുകളിലും ഫോണുകളിലും പറന്നുകളിച്ചു. മലയാളിയായ സലിം എന്ന പൊലീസുകാരന്‍ ആയിരുന്നു അതെന്ന് പിന്നീട് മനസ്സിലായി. ദേശീയമാധ്യമങ്ങള്‍ അടക്കം പൊലീസുകാരനെ കുറ്റവാളിയായി വിധിച്ച് വാര്‍ത്തകള്‍ നല്കി. സംഭവം വിവാദമായതോടെ പൊലീസുകാരനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

എന്നാല്‍, ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട സലിമിന്റെ ജീവിതം ദുരിതപൂര്‍ണമായി. വിവരങ്ങള്‍ അറിഞ്ഞ ഭാര്യ ഹൃദ്രോഗിയായി മാറി. തുടര്‍ന്ന്, സലിം അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്കി. അന്വേഷണത്തില്‍ അദ്ദേഹത്തിന് പക്ഷാഘാതമാണെന്ന് തിരിച്ചറിയുകയും തുടര്‍ന്ന് സലിമിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയുമായിരുന്നു.

മദ്യപിച്ചതിനാലല്ല സലിം ലക്കുകെട്ട് പെരുമാറിയതെന്നാണ് അന്വേഷണറിപ്പോര്‍ട്ട്. മൂന്നുവര്‍ഷം മുമ്പ് കടുത്ത പക്ഷാഘാതം വന്ന സലിമിന് ശരീര തളര്‍ച്ചയുണ്ട്. മുഖപേശികള്‍ കോടിപ്പോയതിനാല്‍ സംസാരവൈകല്യവും നിലനില്‍ക്കുന്നുണ്ട്. ശാരീരികമായി അവശത ഉണ്ടായിരുന്ന ഒരാളെയാണ് ഇത്രയും നാള്‍ മദ്യപാനിയെന്നു വിളിച്ചു പരിഹസിച്ചത്. എന്നാല്‍, വീഡിയോ വന്ന സമയത്ത് സലിമിനെ മോശക്കാരായി വാര്‍ത്ത നല്കിയവര്‍ ഒന്ന് സലിം നിരപരാധിയെന്ന് തെളിഞ്ഞപ്പോള്‍ രംഗത്തെത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :