മെട്രോ നിര്‍മ്മാണത്തിലെ ആശങ്ക പരിഹരിക്കുമെന്ന് ഡിഎംആര്‍സി എംഡി

കൊച്ചി| Last Updated: ഞായര്‍, 11 ജനുവരി 2015 (12:29 IST)
മെട്രോ നിര്‍മ്മാണം സംബന്ധിച്ച ആശങ്ക പരിഹരിക്കുമെന്ന് ഡിഎംആര്‍സി എം ഡി.
സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നത് തിരിച്ചടിയായെന്നും ഡി എം ആര്‍ സി എം ഡി മങ്കുസിംഗ് പറഞ്ഞു.

മെട്രോ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ ആയിരുന്നു മങ്കുസിംഗിന്റെ നേതൃത്വത്തില്‍ ഡി എം ആര്‍ സിയുടെ സന്ദര്‍ശനം.

നേരത്തെ, കൊച്ചി മെട്രോ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ തടസങ്ങളും ആശങ്കകളും ഉണ്ടെന്ന് ഡി എം ആര്‍ സി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡി എം ആര്‍ സിയുടെ യോഗം വിളിച്ചു ചേര്‍ക്കുകയും എത്രയും പെട്ടെന്ന് തീര്‍ക്കണമെന്ന് നിര്‍ദ്ദേശം നല്കുകയും ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :