മൂന്നാറില്‍ മാന്ദ്യം സംഭവിച്ചെന്ന് വി എസ്

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 18 ഫെബ്രുവരി 2010 (11:44 IST)
PRO
മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ ആദ്യ ദൌത്യസംഘത്തിന് മാന്ദ്യം സംഭവിച്ചെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് സംസ്ഥാന ഭൂബാങ്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാറില്‍ കൈയേറ്റമൊഴിപ്പിച്ച ആദ്യസംഘം 12,000 ഏക്കര്‍ ഒഴിപ്പിച്ചെങ്കിലും അക്കാര്യത്തില്‍ സംഘത്തിന് മാന്ദ്യം സംഭവിച്ചു. ആരെതിര്‍ത്താലും മൂന്നാറിലെ രണ്ടാംഘട്ട ഒഴിപ്പിക്കലുമായി ശക്തമായി മുന്നോട്ടു പോകുമെന്നും വി എസ് അറിയിച്ചു.

മൂന്നാറിലെയും, വയനാട്ടിലെയും കൈയേറ്റം സംബന്ധിച്ചുള്ള വിശദമായ ചര്‍ച്ചയ്ക്ക് ഇന്ന് ഇടതുമുന്നണി ചേരാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലില്‍ കോടതി കൂടുതല്‍ ഇടപെട്ടതോടെ മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രാധാന്യമര്‍ഹിക്കുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :