മൂന്നംഗ കുടുംബത്തെ അബോധാവസ്ഥയില്‍ കണ്ടെത്തി

കൊല്ലം | M. RAJU| Last Modified ശനി, 31 മെയ് 2008 (14:59 IST)
ട്രെയിനിനുള്ളില്‍ മൂന്നംഗ കുടുംബത്തെ ബോധരഹിതരായി കണ്ടെത്തി. ഇന്ന് രാവിലെ ട്രെയിന്‍ കൊല്ലത്തെത്തിയപ്പോഴാണ് വിവരം മറ്റുള്ളവര്‍ അറിയുന്നത്.

ശൂരനാട് സ്വദേശിയും എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനുമായ സന്തോഷ് കുമാര്‍, ഭാര്യ ഷൈനി, അമ്മ സരസ്വതി അമ്മ എന്നിവരെയാ‍ണ് ബോധരഹിതരായി കണ്ടത്. ട്രെയിനില്‍ പൂനെയില്‍ നിന്നുമുള്ള യാത്രക്കാരായിരുന്നു ഇവര്‍. കാട്പാഡി സ്റ്റേഷനില്‍ നിന്നും കയറിയ ഹിന്ദി സംസാരിക്കുന്ന ഒരാള്‍ ഇവരുമായി സൌഹൃദത്തിലായി നല്‍കിയ ഭക്ഷണം കഴിച്ചാണ് ഇവര്‍ അബോധാവസ്ഥയിലായത്.

ഷൈനിയുടെയും സരസ്വതി അമ്മയുടെയും ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സന്തോഷിന്‍റെ പഴ്സും നഷ്ടപ്പെട്ടിട്ടുണ്ട്. രാവിലെ ട്രെയിന്‍ കൊല്ലത്തെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന മകള്‍ അവന്തിക റെയില്‍‌വേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. റയില്‍‌വേ പൊലീസ് ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷൈനി എട്ടുമാസം ഗര്‍ഭിണിയാണ്. പൊലീസ് കേസെടുത്തിട്ടുണ്ട്. അടുത്തിടെ മൂന്നാം തവണയാണ് ഇത്തരത്തിലൊരു സംഭവം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :