മുസ്ലീംലീഗില്‍ പെയ്‌മെന്റ് സീറ്റുകളുണ്ടെന്ന് കോടിയേരി

കാസര്‍ഗോഡ്‌| WEBDUNIA|
PRO
മുസ്ലീംലീഗില്‍ പെയ്‌മെന്റ് സീറ്റുകളുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കാസര്‍കോഡ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചില കക്ഷികള്‍ യു ഡി എഫ് വിട്ടുവരുമെന്നും മന്ത്രി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വന്‍തോതില്‍ പണം ഒഴുക്കാന്‍ നീക്കം നടക്കുന്നുണ്ട്‌. ഹെലികോപ്‌ടര്‍ കേരളത്തില്‍ ഉപയോഗിച്ചത്‌ തെരഞ്ഞെടുപ്പ്‌ ധൂര്‍ത്താണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

ഏഷ്യാനെ ന്യൂസ് റിപ്പോര്‍ട്ടര്‍ ഷാജഹാനെതിരെ ഉണ്ടായ ആക്രമണത്തെക്കുറിച്ച് പൊലീസ് അന്വേഷണം അതിന്റെ വഴിക്ക് നടക്കുമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. സംഭവം പാര്‍ട്ടി പരിശോധിക്കുമെന്ന് പറഞ്ഞ കോടിയേരി
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഉണ്ടാക്കണമെന്നും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :