മുസ്ലീം ലീഗില്‍ പരസ്യപ്രസ്താവനകള്‍ പാടില്ല: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്| WEBDUNIA|
PRO
PRO
മുസ്ലീം ലീഗ് നേതാക്കന്മാര്‍ പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് വിലക്കികൊണ്ട് കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. കോണ്‍ഗ്രസുമായുള്ള പ്രശ്നത്തിന്റെ പേരില്‍ പരസ്യപ്രസ്താവന പാടില്ലെന്നും തുടര്‍ നടപടികള്‍ യോഗത്തിനുശേഷം തീരുമാനിക്കാമെന്നും കുഞ്ഞാലിക്കുട്ടി ലീഗ് നേതാക്കളോട് പറഞ്ഞു.

മുസ്ലീം ലീഗ് മന്ത്രിമാരുടെ അടിയന്തിരയോഗം കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ചേരുകയാണ്. മുസ്ലീം ലീഗുമായുള്ള ബന്ധം കോണ്‍ഗ്രസിന് ബാധ്യതയാകുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെത്തുടര്‍ന്നാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഭിന്നത രൂക്ഷമായത്.

ആര്യാടന്‍ മുഹമ്മദും കെ മുരളീധരനും രമേശ് ചെന്നിത്തലയെ പിന്‍ന്താങ്ങി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മുസ്ലീം നേതാക്കന്മാര്‍ പല പ്രസ്താവനകളും നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒരുതരത്തിലുള്ള പ്രസ്താവനകളും പാടില്ലെന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :