മുല്ലപ്പെരിയാര്‍: തമിഴ്നാടിന് തിരിച്ചടി

ന്യൂഡല്‍ഹി| WEBDUNIA|
മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കണമെന്നും പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള കേരളത്തിന്റെ ശ്രമം തടയണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്‌ വന്നതിനു ശേഷമേ ഇക്കാര്യം പരിഗണിക്കാനാവൂ എന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്‌ വ്യക്തമാക്കി.

അടുത്ത വര്‍ഷം ഫെബ്രുവരി 29 വരെ ഉന്നതാധികാര സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് കോടതി അറിയിച്ചു. ഒക്ടോബര്‍ 31ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നേരത്തേ നിര്‍ദ്ദേശിച്ചിരുന്നത്.

സാങ്കേതിക ഉപദേഷ്ടാവിനെ നിയമിക്കണമെന്ന ഉന്നതാധികാരസമിതിയുടെ നിര്‍ദേശം പരിഗണിച്ച് രണ്ടാഴ്ചക്കുള്ളില്‍ കേന്ദ്ര ജലവിഭവ വകുപ്പ് തീരുമാനം അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശം ഇതുവരെ പാലിക്കാതിരുന്നതിന് ജലവിഭവ വകുപ്പിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :