മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയിലാണെന്നതിന് തെളിവുണ്ടോ? സുപ്രീം കോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയിലാണെന്നതിന് എന്ത് തെളിവാണ് ഉള്ളത് എന്ന് സുപ്രീംകോടതി കേരളത്തിനോട് ആരാഞ്ഞു. 136 അടി സുരക്ഷിതമായതുകൊണ്ടല്ലേ നിയമസഭ ആ പരിധി നിശ്ചയിച്ചതെന്നും സുപ്രീംകോടതി ചോദിച്ചു.

മുല്ലപ്പെരിയാര്‍ കേസിന്റെ അന്തിമവാദ സമയത്ത് ഘടനാപരമായി അണക്കെട്ട് സുരക്ഷിതമല്ലെയെന്ന് കേരളം വാദിച്ചപ്പോള്‍ മറുപടി ആയാണ് അണക്കെട്ട് സുരക്ഷിതമല്ലെന്നുള്ളതിന് കേരളത്തിന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടോയെന്ന് സുപ്രീംകോടതി ചോദിച്ചത്. നിയമസഭയാണ് അണക്കെട്ടിന്റെ ജലപരിധി 136 അടിയായി നിശ്ചയിച്ചതെന്നും കോടതി പറഞ്ഞു. 136 അടിയില്‍ കൂടുതല്‍ ജലപരിധി കൂട്ടിയാല്‍ ഓരോ ഇഞ്ചിലും എന്ത് സുരക്ഷാ പ്രശ്‌നങ്ങളാണ് ഉണ്ടാകുക എന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്നും കോടതി കേരളത്തോട് ചോദിച്ചു

ജലനിരപ്പ് മാറ്റാന്‍ ഡാം സുരക്ഷാ അതോറിട്ടിക്ക് അനുവാദമി്‌ല്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ 136 അടിയില്‍ കൂടുതലായാല്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ ഉന്നതാധികാര സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കേരളം കോടതിയെ ബോധിപ്പിച്ചു. തമിഴ്‌നാടിന്റെ വാദം ഉച്ചയ്ക്കു ശേഷം നടക്കും. തുടര്‍ന്ന് കേരളത്തിന് മറുപടി നല്‍കുന്നതിനും തെളിവുകള്‍ സമര്‍പ്പിക്കുന്നതിനും അവസരം നല്‍കുമെന്ന് കോടതി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :