മുരളിയുടെ മടക്കം; ഒന്നും പറയാ‍നില്ലെന്ന് രവി

തിരുവനന്തപുരം| WEBDUNIA|
കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാന്‍ കെ മുരളീധരന്‍ ആഗ്രഹിക്കുന്നത് അറയ്ക്കല്‍ ബീവിയെ കെട്ടണമെന്ന് പറയുന്നതു പോലെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, കേന്ദ്ര പ്രവാസി കാര്യമന്ത്രിയുമായ വയലാര്‍ രവി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളി കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിനെക്കുറിച്ച്‌ ഒന്നും പറയാനില്ലെന്നും, താന്‍ ഇതില്‍ ഭാഗഭാക്കല്ലെന്നും രവി പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കെ മുരളീധരന്‍ അപേക്ഷ നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളത്ത്‌ ചേര്‍ന്ന കോണ്‍ഗ്രസിന്‍റെ സമ്പൂര്‍ണ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം അനുസരിച്ച്‌ കോണ്‍ഗ്രസ്‌ വിട്ട ഏതൊരാള്‍ക്കും സോണിയാഗാന്ധിയുടെ നേതൃത്വം അംഗീകരിച്ചാല്‍ ഏത്‌ സമയവും പാര്‍ട്ടിയിലേക്ക്‌ തിരിച്ചുവരാന്‍ കഴിയും.

എന്നാല്‍, പാര്‍ട്ടി അച്ചടക്ക നടപടിക്കു വിധേയനായ മുരളീധരന്‍റെ സ്ഥിതി ഇതല്ലെന്നും, കെ പി സി സിയും ഹൈക്കമാന്‍ഡും കേരളത്തിലെ കോണ്‍ഗ്രസുകാരും അംഗീകരിച്ചാല്‍ മാത്രമേ മുരളിക്ക്‌ കോണ്‍ഗ്രസില്‍ തിരിച്ചുവരാന്‍ കഴിയുകയുള്ളൂവെന്നും ആര്യാടന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :