മുരളി-പവാര്‍ കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി| WEBDUNIA|
സംസ്ഥാനത്ത് യു ഡി എഫിലേക്കുള്ള എന്‍ സി പിയുടെ പ്രവേശനം സംബന്ധിച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ കെ മുരളീധരന്‍ ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറുമായി ചര്‍ച്ച നടത്തും. ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് ഡല്‍ഹിയിലാണ് കൂടിക്കാഴ്ച.

സംസ്ഥാനത്ത് യു ഡി എഫില്‍ ചേരാന്‍ എന്‍ സി പിക്ക് ആഗ്രഹമുണ്ടെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍, എന്‍ സി പിയെ യു ഡി എഫില്‍ എടുക്കുന്ന കാര്യം പരിഗണനയില്‍ പോലുമില്ലെന്നാണ് യു ഡി എഫ് നേതാക്കള്‍ പരസ്യമായി വ്യക്തമാക്കിയത്.

ഇതിനെ തുടര്‍ന്നാണ് കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തി എങ്ങനെയും മുന്നണിയില്‍ പ്രവേശിക്കുക എന്ന തീരുമാനവുമായി മുരളി ഡല്‍ഹിയിലെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് യു ഡി എഫില്‍ ഘടകകക്ഷിയാക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ എന്‍ സി പി ദേശീയ നേതൃത്വം വഴി സമ്മര്‍ദ്ദം ചെലുത്തുകയാണ് മുരളിയുടെ ലക്‌ഷ്യം. മുരളിയെ കൂടാതെ, ജനറല്‍ സെക്രട്ടറി പീതാംബര കുറുപ്പ്‌, എ സി ഷണ്‍മുഖദാസ്‌ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടും ഇടതുമുന്നണിയില്‍ പ്രവേശനം സുഗമമാകാത്തതായിരുന്നു യു ഡി എഫില്‍ ചേക്കേറുക എന്ന ആഗ്രഹത്തിലേക്ക് എന്‍ സി പിയെ എത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :