മുയല്‍ വളര്‍ത്തലിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്‌; കര്‍ഷകര്‍ ജപ്തിഭീഷണിയില്‍

ആലപ്പുഴ: | WEBDUNIA|
PRO
PRO
മുയല്‍ കര്‍ഷക സംഘങ്ങള്‍ രൂപീകരിച്ച്‌ റാബിറ്റ്‌ ബ്രിഡേഴ്സ്‌ അസോസിയേഷന്റെ മറവില്‍ ഒരു സംഘം ലക്ഷങ്ങളുടെ തട്ടിപ്പ്‌ നടത്തിയതായി പരാതി. സംഘങ്ങളില്‍ അംഗങ്ങളായ കര്‍ഷകര്‍ വന്‍ കടക്കെണിയിലുമായി. 2006ലാണ്‌ റാബിറ്റ്‌ ബ്രീഡേഴ്സ്‌ അസോസിയേഷന്റെ കീഴില്‍ അഞ്ചുപേരെ ചേര്‍ത്തുള്ള മുയല്‍ കര്‍ഷക സംഘങ്ങള്‍ രൂപീകരിച്ചത്‌.

മുയല്‍ വളര്‍ത്തുന്നതിന്‌ വേണ്ടി ആലപ്പുഴ എസ്ബിടിയില്‍ നിന്നും ഒരു സംഘത്തിലെ ഒരാള്‍ക്ക്‌ 25,000 രൂപ വീതവും സംഘത്തിന്‌ ഒരുലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ വായ്പ നല്‍കുമെന്നും മുയല്‍ വളര്‍ത്താന്‍ തുടങ്ങി കഴിഞ്ഞാല്‍ സൗജന്യ ചികിത്സയും സബ്സിഡിയോടും കൂടി ആഹാരം നല്‍കുമെന്നും കൂടാതെ അസോസിയേഷന്റെ കീഴില്‍ വിപണി കണ്ടെത്തുന്നതിന്‌ പ്രോസസിംഗ് യൂണിറ്റ്‌ തുടങ്ങുമെന്നും ഓരോ സംഘാംഗങ്ങളില്‍നിന്നും നിശ്‌ ചിത വിലയ്ക്ക്‌ മുയലിനെ വാങ്ങിക്കൊള്ളാമെന്നും അ സോസിയേഷന്‍ വാഗ്ദാനം ചെയ്തിരുന്നു.

വായ്പ പദ്ധതി ഉദ്ഘാടനം ചെയ്തത്‌ അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദുകുട്ടിയാണ്‌. ബാങ്കില്‍നിന്നും സംഘത്തിലെ ഓരോ അംഗങ്ങള്‍ക്കും പുറംകൂട്‌ കെ ട്ടുന്നതിനായി 6,000 രൂപ വീതമാണ്‌ നല്‍കിയതെന്ന്‌ കര്‍ഷകര്‍ പറയുന്നു. അസോസിയേഷന്‍ ഭാരവാഹികള്‍ കര്‍ഷകരില്‍നിന്നും വെള്ള പേപ്പറില്‍ ഒപ്പിട്ടുവാങ്ങി ബാക്കിത്തുക ബാങ്കില്‍ നിന്നും കൈപ്പറ്റി അസോസിയേഷനില്‍നിന്നും ഒരു ജോഡി മുയലിന്‌ 700 രൂപ വച്ച്‌ ആറുജോഡി മുയലുകളെയും 350 രൂപ വച്ച്‌ ആറ്‌ കമ്പിക്കൂടുകളുമാണ്‌ നല്‍കിയത്‌. എന്നാല്‍ ഈ മുയലുകള്‍ പ്രായമേറിയതും കാലാവസ്ഥയ്ക്കൊത്ത്‌ ജീവിക്കാത്തതുമായിരുന്നു.

സൗജന്യ ചികിത്സയ്ക്കായി മൃഗാശുപത്രിയില്‍ ചെന്നപ്പോള്‍ ഡോക്ടര്‍മാര്‍ ഒഴിഞ്ഞുമാറുകയും ചെയ്തു. ഈ വിവരം അറിയിക്കാന്‍ അസോസിയേഷന്റെ കലവൂര്‍ ബ്ലോക്ക്‌ കവലയ്ക്ക്‌ കിഴക്കുള്ള ഓഫീസില്‍ ചെന്നപ്പോള്‍ ഓഫീസ്‌ കെട്ടിടം ഒഴിഞ്ഞ്‌ ഭാരവാഹികള്‍ മുങ്ങി. ഇവരെ ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മുയലുകള്‍ പിന്നീട്‌ ചത്തൊടുങ്ങി. ഇപ്പോള്‍ സംഘാംഗങ്ങള്‍ രണ്ടരലക്ഷം രൂപ അടയ്ക്കണമെന്ന്‌ ബാങ്കില്‍ നിന്നും ജപ്തി ഭീഷണി നേരിടുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :