മുത്തേടം പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടമായി

നിലമ്പൂര്‍| WEBDUNIA|
PRO
PRO
മുത്തേടം പഞ്ചായത്ത് ഭരണം കൊണ്‍ഗ്രസിന് നഷ്ടമായി. പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലീഗിന്റെ പിന്തുണയോടെ പാസായതിനേത്തുടര്‍ന്നാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്.

വിപ്പ്‌ ലംഘിച്ച്‌ ലീഗ്‌ അംഗങ്ങള്‍ സി പി എമ്മിനൊപ്പം ചേര്‍ന്ന്‌ വോട്ട്‌ ചെയ്‌തതോടെയാണ്‌ കോണ്‍ഗ്രസിനെതിരായി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്‌. പ്രസിഡന്റ്‌ പുറത്തായതോടെ വൈസ്‌ പ്രസിഡന്റ്‌ രാജിവയ്‌ക്കുകയും ചെയ്‌തു. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല്‌ അംഗങ്ങളെ ലീഗ്‌ പുറത്താക്കി.

ഏഴിനെതിരെ എട്ട്‌ വോട്ടുകള്‍ക്കാണ്‌ പ്രമേയം പാസായത്‌. ഇതോടെ ആര്യാടന്‍ മുഹമ്മദിന്റെ സ്വന്തം തട്ടകമായ നിലമ്പൂരില്‍ കോണ്‍ഗ്രസ്‌-ലീഗ്‌ ബന്ധം വീണ്ടും വഷളായിരിക്കുകയാണ്.

അവിശ്വാസപ്രമേയത്തെ എതിര്‍ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നാല്‌ അംഗങ്ങള്‍ക്കും ലീഗ്‌ വിപ്പ്‌ നല്‍കിയിരുന്നു. ഇത്‌ ലംഘിച്ചാണ്‌ ഇവര്‍ പ്രമേയത്തെ അനുകൂലിച്ചത്‌. ലീഗിന്റെ അറിയിപ്പ്‌ നിഷേധിച്ച അംഗങ്ങളെ പുറത്താക്കുന്ന കാര്യം ലീഗ്‌ ജില്ലാ സെക്രട്ടറി പി അബ്‌ദുള്‍ ഹമീദാണ്‌ അറിയിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :