മുണ്ടൂരിലേത് കസേര പ്രശ്നം: എം ആര്‍ മുരളി

പാലക്കാട്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
മുണ്ടൂരില്‍ സി പി എമ്മില്‍ ഉണ്ടായ പ്രശ്നം ഒരു കസേരയുടെ പേരിലുള്ള അഭിപ്രായവ്യത്യാസങ്ങളാണെന്ന് ജനകീയ വികസന സമിതി ചെയര്‍മാന്‍ എം ആര്‍ മുരളി. അതിന്‌ വലിയ ഗൗരവം കാണേണ്ടതില്ലെന്നും എം ആര്‍ മുരളി പറഞ്ഞു. സിപിഎമ്മില്‍ പുതിയ ചില ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ രൂപപ്പെടുന്നുവെന്നതാണ്‌ മൂണ്ടൂരിലെ സംഭവവികാസങ്ങള്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ ഭരണഘടന മാറ്റിവച്ചു കൊണ്ട്‌ അസാധാരണമായ പ്രതിഷേധവും ഒത്തുതീര്‍പ്പ്‌ ശ്രമവും ചര്‍ച്ചകളുമാണു നടക്കുന്നത്‌. ഒരിക്കലും ഒഞ്ചിയവും ഷൊര്‍ണൂരും ഒറ്റപ്പാലവും പോലെയുള്ള സംഭവങ്ങളോടു ചേര്‍ന്നു പോകുന്ന കാര്യമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം വിട്ടവര്‍ ചേര്‍ന്ന്‌ സംസ്ഥാന അടിസ്ഥാനത്തില്‍ കൂട്ടായ്മ രൂപപ്പെടുമെന്നും അടുത്ത മാസം ഏഴിന്‌ ഇതു സംബന്ധിച്ച യോഗം കോഴിക്കോട്‌ ചേരുമെന്നും എം ആര്‍ മുരളി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :