മുഖ്യമന്ത്രിക്ക് നേരെ ആക്രമണം: അടിയന്തര എല്‍ഡിഎഫ് യോഗം ഇന്ന് ചേരും
കണ്ണൂര്‍|
WEBDUNIA|
Last Modified തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (10:57 IST)
PRO
കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അടിയന്തര എല്‍ഡിഎഫ് യോഗം ചേരും. ഇന്ന് മൂന്ന് മണിക്ക് എകെജി സെന്ററില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യും,
സിപിഎം പ്രവര്‍ത്തകരെ യുഡിഎഫ് സര്‍ക്കാര്‍ മനപ്പൂര്‍വം ഉപദ്രവിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് സിപിഎം പ്രവര്‍ത്തകരല്ല. ഇടതുപക്ഷത്തിന് സംഭവവുമായി ബന്ധമില്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിളള പ്രതികരിച്ചു.
സിപിഎം നേതാക്കളെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് സിപിഎം മാര്‍ച്ച് നടത്തി. പ്രാദേശിക നേതാക്കളുള്‍പ്പടെ 22 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
പി ജയരാജന്റെയും എം വി ജയരാജന്റെയും നേതൃത്വത്തിലാണ് പ്രതിഷേധക്കാരെത്തിയത്. പോലീസ് സ്‌റ്റേഷനു മുമ്പില്‍ ജാഥയെ പോലീസുകാര്‍ തടഞ്ഞു. ഇത് കുറച്ചുനേരം വാക്കേറ്റത്തിന് കാരണമായി.